മെസ്സി ബാഴ്സലോണയിൽ തുടരും , സാവി അതിന് സഹായിക്കും “

ലയണല്‍ മെസ്സി ബാഴ്സലോണയില്‍ തുടരുമെന്ന് ബാഴ്സലോണ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന വിക്ടര്‍ ഫോണ്ട്. ബാഴ്സലോണയുടെ ഇതിഹാസ താരം സാവിയായിരിക്കും മെസ്സിയെ ബാഴ്സലോണയില്‍ തന്നെ കരിയര്‍ അവസാനിപ്പിക്കാന്‍ സഹായിക്കുന്ന എന്നും ഫോണ്ട് കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് ആവുക ആണെങ്കില്‍ കോമാനെ പരമാവധി പിന്തുണക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞിട്ടുള്ള ഫോണ്ട് മെസ്സിയെ ക്യാമ്ബ് നൗവില്‍ പിടിച്ച് നിര്‍ത്താനാകുമെന്നാണ് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നത്.
ഇതിന് മുന്‍പ് ബാഴ്സലോണ ഇതിഹാസം സാവിയെ പരിശീലകനായി എത്തിക്കും എന്നും ഫോണ്ട് പറഞ്ഞിരുന്നു. ജനുവരി 24നാണ് ബാഴ്സലോണയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് മുന്നോടിയായിട്ടാണ് ഫോണ്ടിന്റെ പ്രതികരണങ്ങള്‍ പുറത്ത് വരുന്നത്.സാവിയും മെസ്സിയും തമ്മിലുള്ള വ്യക്തിബന്ധമാണ് ഫോണ്ടെ എടുത്ത് പറയുന്നത്. എന്നാല്‍ ഇതുവരെ തന്റെ ബാഴ്സലോണയിലെ ഭാവിയെക്കുറിച്ച് ലയണല്‍ മെസ്സി പ്രതികരിച്ചിട്ടില്ല.

