KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 97 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 93 പേർക്കും. 115 പേർക്ക് രോഗമുക്തി

SHARE THIS ON

ജില്ലയില്‍ 97 പേര്‍ക്ക് കോവിഡ്, 115 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി ( വിദേശം- 2, ഇതരസംസ്ഥാനം- 2, സമ്പര്‍ക്കം-93) . ചികിത്സയിലുണ്ടായിരുന്ന 115 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6022 പേര്‍

വീടുകളില്‍ 5727 പേരും സ്ഥാപനങ്ങളില്‍ 295 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6022 പേരാണ്. പുതിയതായി 350 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1638 (ആര്‍ടിപിസിആര്‍-373 , ആന്റിജന്‍- 1262 ) സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 415 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 348 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 72 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 115 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

25181 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 24173 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 743 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 559 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

കാസര്‍കോട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍- 3
ബളാല്‍- 13
ബേഡഡുക്ക-1
ചെമ്മനാട്- 2
ചെങ്കള-4
ചെറുവത്തൂര്‍- 1
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-6
കള്ളാര്‍-2
കാസര്‍കോട്- 2
കയ്യൂര്‍ ചീമേനി- 12
കിനാനൂര്‍ കരിന്തളം- 2
കോടോംബേളൂര്‍- 2
കുറ്റിക്കോല്‍- 15
മധൂര്‍-3
മംഗല്‍പാടി-3
മഞ്ചേശ്വരം-1
മീഞ്ച-1
മുളിയാര്‍-1
നീലേശ്വരം-3
പടന്ന-3
പൈവളിഗ-1
പള്ളിക്കര- 2
പനത്തടി- 1
പിലിക്കോട്- 2
പുല്ലൂര്‍പെരിയ- 1
തൃക്കരിപ്പൂര്‍-3
ഉദുമ- 1
വെസ്റ്റ് എളേരി- 3

ഇതര ജില്ല

വെളളാട്- 1
തലശ്ശേരി-1

കാസര്‍കോട് ജില്ലയില്‍ കോവിഡ് ഭേദമായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-6
ബദിയഡുക്ക-1
ബളാല്‍-2
ചെമ്മനാട്-3
ചെങ്കള-1
ചെറുവത്തൂര്‍-4
ദേലംമ്പാടി-1
ഈസ്റ്റ് എളേരി-9
കള്ളാര്‍- 4
കാഞ്ഞങ്ങാട്- 9
കാസര്‍കോട്- 1
കയ്യൂര്‍ ചീമേനി- 4
കോടോംബേളൂര്‍- 8
കുറ്റിക്കോല്‍-2
മംഗല്‍പാടി-6
മഞ്ചേശ്വരം-2
മീഞ്ച-2
മൊഗ്രാല്‍പുത്തൂര്‍-3
മുളിയാര്‍- 4
നീലേശ്വരം-10
പടന്ന-3
പൈവളിഗ-4
പളളിക്കര-7
പനത്തടി-4
പിലിക്കോട്-1
പുല്ലൂര്‍പെരിയ- 5
തൃക്കരിപ്പൂര്‍-3
ഉദുമ-1
വലിയപറമ്പ-2
വേര്‍ക്കാടി-1
വെസ്റ്റ് എളേരി-2

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!