വർക്കലയിൽ നവവധു ഭര്‍തൃ വീട്ടില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: വർക്കല മുത്താനത്ത് നവവധുവിനെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുനിത ഭവനത്തിൽ ശരത്തിന്റ ഭാര്യ ആതിര(24)യെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നര മാസം മുമ്പായിരുന്നു ശരത്തിന്റെയും ആതിരയുടെയും വിവാഹം. ഭർതൃവീട്ടിലെ കുളിമുറിയിൽ ഇരു കൈകളിലും മുറിവേറ്റ നിലയിലാണ് ആതിരയെ കണ്ടെത്തിയത്. കഴുത്തിലും മുറിവുണ്ടായിരുന്നു.
കല്ലമ്പലം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

