പാലിയേറ്റിവ് യൂണിറ്റിൻ്റെ പ്രവർത്തനം മാതൃകാപരം, അഡ്വ വി എം മുനീർ

രോഗികൾക്ക് കിറ്റ് നൽകിയും കേക്ക് മുറിച്ചും ആഘോഷം.
കാസർകോട് കാസർകോട് ജനറൽ ആശുപത്രിയിലെ സെക്കൻററി പാലിയേറ്റീവ് യൂണിറ്റിൻ്റെ പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് നഗരസഭാ ചെയർമാൻ അഡ്വ വി എം മുനീർ പറഞ്ഞു. കാസർകോട് നഗരസഭ ഗവർണമെന്റ് ജനറൽ ആശുപത്രിയിൽ സെക്കണ്ടറി പാലിയേറ്റീവ് യൂണിറ്റിനിന്റെ ആഭിമുഘ്യത്തിൽ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലിംഫ്ഡിമാ സംഗമവും കിറ്റ് വിതരണവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. . ഡോക്ടർ ഷെമീമ തൻവീർ. സ്വാഗതം പറഞ്ഞു. സുപ്രണ്ട്
ഡോക്ടർ രാജാറാം അധ്യക്ഷത വഹിച്ചു.ഡപ്യൂട്ടി ഡി എം ഒ ഡോ മനോജ്, ഡപ്യൂട്ടി സുപ്രണ്ട് ഗീത ഗുരുദാസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഖാലിദ് പച്ചക്കാട്,
ഡോക്ടർ സാഹിദ്, നഴ്സിങ് സുപ്രണ്ട് സ്‌നിഷി,ഡോക്ടർ ജനർധന നായിക്, തുടർന്ന് സംബന്ധിച്ചു..തുടർന്ന് കിറ്റ് വിദരണവും കാൻസറും കോവിഡും എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സും നടന്നു. നിഷിതനാരായണൻ .മാഹിൻ കുന്നിൽ, ഫാത്തിമ താഹ, കെ കെ സുസ്മിത തുടങ്ങിയവർ നേതൃത്വം നൽകി.

