മംഗളൂരുവിൽ ഒരു കോടിയുടെ സ്വർണ്ണവുമായി രണ്ട് കാസർകോഡ് സ്വദേശികൾ പിടിയിൽ

മംഗളൂരു : ഒരു കോടിയിലേറെ രൂപ വിലവരുന്ന കള്ളക്കടത്ത് സ്വർണ്ണവുമായി രണ്ട് കാസർകോട് സ്വദേശികൾ മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽ . മുഗു സ്വദേശി മുഹമ്മദ് ഷുഹൈബ് ( 31 ) , മേൽപ്പറമ്പിലെ ഫൈസൽ തൊട്ടി ( 37 ) എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത് . ഇവരിൽ നിന്ന് മൊത്തം 1.09 കോടി രൂപ് വിലവരുന്ന 2.154 കിലോ സ്വർണ്ണം പിടികൂടി . കഴിഞ്ഞ ദിവസം ഷാർജയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിലാണ് ഇരുവരും എത്തിയത് . രാസവസ്തുക്കൾ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കിയ സ്വർണ്ണം അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത് .

