കൈറ്റ് വിക്ടേഴ്സിലെ പത്താംതരം ക്ലാസുകൾ ഇന്ന് തീരും ; ഇനി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള റിവിഷൻ ക്ലാസുകൾ

തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ കൈറ്റ് വിക്ടേഴ്സിലൂടെ ആരംഭിച്ച ‘ഫസ്റ്റ്ബെല്‍’ ഡിജിറ്റല്‍ ക്ലാസുകളിലെ എസ്എസ്എല്‍സി യുടെ ക്ലാസുകള്‍ നാളത്തോടെ പൂര്‍ത്തിയാകും. പത്താം ക്ലാസിലെ ഫോക്കസ് ഏരിയ അടിസ്ഥാനപ്പെടുത്തിയ മുഴുവന്‍ ക്ലാസുകളുടേയും സംപ്രേഷണം നാളെ അവസാനിക്കും.
മുഴുവന്‍ ക്ലാസുകളും അവയുടെ എപ്പിസോഡ് നമ്ബറും അധ്യായങ്ങളും www.firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കിട്ടുണ്ട്. പൊതുപരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ വിഭാഗത്തില്‍ ഓരോ വിഷയത്തിനും ഏതേത് ഡിജിറ്റല്‍ ക്ലാസുകളാണ് ഉള്‍പ്പെട്ടിട്ടുള്ളത് എന്നത് എപ്പിസോഡുകള്‍ തിരിച്ചും സമയ ദൈര്‍ഘ്യം നല്‍കിയും കുട്ടികള്‍ക്ക് വീണ്ടും എളുപ്പത്തില്‍ കാണുന്നതിനായി പോര്‍ട്ടലില്‍ പ്രത്യേകം ലഭ്യമാക്കിയിട്ടുണ്ട്.ഫെബ്രുവരി ആദ്യം മുതല്‍ പരീക്ഷക്ക് സഹായകമാകുന്ന വിധം ഫോക്കസ് ഏരിയകളില്‍ ഊന്നി ഓരോ വിഷയത്തിനും ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പത്താം ക്ലാസിന്റെ റിവിഷന്‍ ക്ലാസുകള്‍ കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം നടത്തുമെന്ന് സിഇഒകെ അന്‍വര്‍ സാദത്ത് അറിയിച്ചു. ഞായറാഴ്ചയിലെ ആറ് ക്ലാസുകളുടെ സംപ്രേഷണത്തോടെ ജനറല്‍, തമിഴ്, കന്നഡ മീഡിയങ്ങളിലായി 1166 ഡിജിറ്റല്‍ ക്ലാസുകളാണ് പത്താം ക്ലാസിന് മാത്രം ഫസ്റ്റ്ബെല്ലിന്റെ ഭാഗമായി തയ്യാറാക്കിയത്.

