KSDLIVENEWS

Real news for everyone

കോവിഡ് പ്രതിരോധ കുത്തിവെപ്പ്: ആഗോളതലത്തിൽ യു.എ.ഇ. മുന്നേറി

SHARE THIS ON

ദുബായ്: കോവിഡ് വാക്സിനേഷൻ നിരക്കിൽ ആഗോളതലത്തിൽ യു.എ.ഇ. മുന്നേറി. 100 പേർക്ക് 24.58 ഡോസ് എന്ന കണക്കിൽ രാജ്യം മുന്നേറിയതായി നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ.സി.ഇ.എം.എ) ശനിയാഴ്ച അറിയിച്ചു. പുതുതായി 1,31,939 പേർക്കാണ് 24 മണിക്കൂറിനുള്ളിൽ പ്രതിരോധ കുത്തിവെപ്പ് നൽകിയത്. യു.എ.ഇ.യിൽ ആകെ 17.9 ലക്ഷം ആളുകൾ കോവിഡ് വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. ആഗോളതലത്തിൽ ഇസ്രയേലാണ് പ്രതിരോധകുത്തിവെപ്പെടുത്ത രാജ്യങ്ങളിൽ ഒന്നാമത്. 100 പേർക്ക് 25.34 എന്ന നിരക്കിലാണ് ഇസ്രയേൽ. യു. എ.ഇ. തൊട്ടുപിറകിലുണ്ട്.
വാക്സിൻ വീട്ടിലെത്തും
ഷാർജ: നിശ്ചയദാർഢ്യമുള്ളവർ, പ്രായമായവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർക്ക് കോവിഡ് വാക്സിൻ വീട്ടിലെത്തും. നിലവിൽ അബുദാബി, ദുബായ്, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലാണ് ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഇതിനുള്ള പരിശീലനം നൽകിയിട്ടുണ്ട്. സോഷ്യൽ സർവീസ് ഡിപ്പാർട്ട്‌മെന്റ്, ഹെൽത്ത് സർവീസസ് കമ്പനി എന്നിവയുടെ കോൾ സെന്റർ വഴി ഇതിനായി ബന്ധപ്പെടാം.
ഷാർജ-800700., അബുദാബി-80050, അജ്മാൻ-80070

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!