റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലി നടത്തും ; കർഷകർ

റിപ്പബ്ലിക് ദിനത്തില്‍ നടത്താനിരിക്കുന്ന ട്രാക്ടര്‍ റാലി പിന്‍വലിച്ചിട്ടില്ലെന്ന് കര്‍ഷകര്‍. ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം കര്‍ഷക പ്രക്ഷോഭത്തെ തകര്‍ക്കാന്‍ ലക്ഷ്യംവച്ചുള്ളതാണെന്നും കര്‍ഷകര്‍ ആരോപിച്ചു.
അതേസമയം കര്‍ഷക സമരനേതാക്കളെ ലക്ഷ്യമിട്ടുള്ള എന്‍ഐഎ അന്വേഷണത്തിനെതിരെ കര്‍ഷക സംഘടനകള്‍. പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് മറ്റന്നാള്‍ കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെടും. ദേശീയ അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് സമരത്തെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമമെങ്കില്‍ തുടര്‍ ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍.

