രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,05,95,660 ; കോവിഡ് മുക്തരുടെ എണ്ണം 1,02,45,741 കടന്നു ;
24 മണിക്കൂറിനിടെ 13,823 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 162 മരണവും

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്ന പ്രവണത തുടരുന്നു.ഇന്നലെ 13,823 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 1,05,95,660 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 162 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 1,52,718 ആയി ഉയര്‍ന്നു. നിലവില്‍ 1,97,201 പേരാണ് ചികിത്സയിലുള്ളതെന്ന് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്നലെ മാത്രം 16,988 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 1,02,45,741 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

