KSDLIVENEWS

Real news for everyone

ചൗക്കിയിലെ സാമൂഹിക വിഷയങ്ങളിലെ നിറ സാന്നിദ്ധ്യവും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുമായ എം. ഡി. ഭായിയെ ടീം ബിൻദാസ് ദുബായിൽ പൊന്നാട അണിയിച്ചു ആദരിച്ചു

SHARE THIS ON

ദുബായ്‌ : മികച്ച സംഘാടകനും , സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും , പ്രവാസ ലോകത്ത് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന വ്യക്തിയുമായ എം.ഡി ഭായി എന്ന ചുരുക്ക പേരിൽ അറിയപ്പെടുന്ന മുഹമ്മദ് കുഞ്ഞി സാഹിബിനെ (മദ്രസവളപ്പിൽ) ടീം ബിൻദാസ് വെള്ളിയാഴ്ച്ച രാത്രി ദുബായ് കറാമ അൽ അത്താർ ഷോപ്പിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ പൊന്നാട അണിയിച്ചു ആദരിച്ചു. സമൂഹത്തിൽ കഷ്ട്ടത അനുഭവിക്കുന്നവർക്കും നാടിന്റെ ഐക്യത്തിനും ഒരുമയ്ക്കും വേണ്ടി എല്ലാവരുടെയും സഹകരണം ഇനിയും ഉണ്ടാകണമെന്നും മറുപടി പ്രസംഗത്തിൽ എം.ഡി ഭായി ആവശ്യപ്പെട്ടു. ചൗക്കി പ്രദേശത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ ദിൽഷാദ് ബിൻദാസ് ആണ് അദ്ദേഹത്തെ പൊന്നാട അണിയിച്ചത്. ചടങ്ങിൽ സമദ് ബിൻദാസ്, അൻചു ബിൻദാസ്, ബീരാൻ ഐവ , ജാസിർ കാവുഗോളി , ഷബീർ ദുബ്ബി, ഫത്താഹ് ചൗക്കി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!