മുൻ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ബോർഡ് അംഗം കെ.എം. ആയിഷ അന്തരിച്ചു. ഐ.എൻ എൽ നേതാവ് അസീസ് കടപ്പുറത്തിന്റെ മാതാവ് കൂടിയാണ്
കാസർകോട്: മുൻ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ബോർഡ് അംഗം കെ.എം. ആയിഷ (72) അന്തരിച്ചു. മുൻ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റും എരിയാൽ ജമാഅത്ത് പ്രസിഡന്റുമായിരുന്ന പരേതനായ കെ.കെ.അബ്ബാസിന്റെ ഭാര്യയും തെരുവത്ത് കെ.കെ. മുഹമ്മദ് തൊട്ടാന്റെ മകളുമാണ്.
മക്കൾ: അസീസ് കടപ്പുറം ( ഐ എൻ എൽ ജില്ലാ സെക്രട്ടറി), ഹനീഫ് കടപ്പുറം, സാദിഖ്, ഖാലിദ്, അസറുദ്ദീൻ ദുബായ്, അറഫാത്ത് ദുബായ്, സഫിയ മജീദ് പൂന, ഹാജറ പള്ളം അബ്ദുൽ റഹ്മാൻ
സഹോദരങ്ങൾ: കെ.എം അബ്ദുറഹ്മാൻ( കാസർകോട് നഗരസഭാ മുൻ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ), കെ.എം.ബഷീർ തൊട്ടാൻ, കെ.എം. അവ്വാബി , കെ. എം. റുഖിയ, പരേതരായ കെ.എം.അബ്ദുൽ ഖാദർ, കെ. എം. അബ്ദുല്ല.