KSDLIVENEWS

Real news for everyone

എട്ട് വര്‍ഷം പഴക്കമുള്ള വാഹനമുണ്ടോ..? റോഡ് ടാക്‌സിന് പുറമെ പുതിയ നികുതിയും വരുന്നു

SHARE THIS ON

ന്യൂഡല്‍ഹി: വാഹന ഉടമകള്‍ക്ക് മേല്‍ പുതിയ നികുതി ചുമത്താന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി സൂചന. രാജ്യത്തെ അന്തരീക്ഷ മലിനീകരണം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്. ഹൈബ്രിഡ്, ഇലക്‌ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് പുറമെ സിഎന്‍ജി, എഥനോള്‍, എല്‍പിജി എന്നിവയിലോടുന്ന വാഹനങ്ങള്‍ക്കും പുതിയ നികുതി നിര്‍ദ്ദേശം ബാധകമാവില്ലെന്നാണ് റിപ്പോര്‍ട്ട്.

എട്ട് വര്‍ഷം പഴയ വാഹനങ്ങളുടെ കാര്യത്തിലാണ് ഈ തീരുമാനം സ്വീകരിക്കുന്നത്. അന്തരീക്ഷം മലിനമാക്കുന്ന വാഹനങ്ങള്‍ ഒഴിവാക്കുന്നതിനും, ഇവരെ പുതിയ, മലിനീകരണം കുറഞ്ഞ വാഹനങ്ങളിലേക്ക് മാറ്റുന്നതിനുമാണ് നീക്കമെന്നാണ് വിലയിരുത്തല്‍. ഗ്രീന്‍ ടാക്സ് വഴി ശേഖരിക്കുന്ന പണം പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കും.

. കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ഇതിനുള്ള ശുപാര്‍ശ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കേണ്ട ഘട്ടത്തില്‍ റോഡ് ടാക്സിന്റെ പത്ത് മുതല്‍ 25 ശതമാനം വരെ തുക ഗ്രീന്‍ ടാക്സായി പിരിക്കാനാണ് ആലോചന. ഇന്ധനത്തിന്റെയും ഏത് തരം വാഹനം എന്നതിന്റെയും അടിസ്ഥാനത്തില്‍ ടാക്സ് തുക വ്യത്യാസപ്പെട്ടിരിക്കും. കാര്‍ഷിക ഉപയോഗത്തിനുള്ള ട്രാക്ടര്‍, വിളവെടുപ്പ് യന്ത്രം, ടില്ലര്‍ തുടങ്ങിയവയ്ക്ക് ഗ്രീന്‍ ടാക്സ് ഉണ്ടാവില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!