KSDLIVENEWS

Real news for everyone

എസ് എസ് എൽ സി പരീക്ഷ : കാൻഡിഡേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

SHARE THIS ON

തിരുവനന്തപുരം: 2021 മാര്‍ച്ചിലെ എസ് എസ് എല്‍ സി പരീക്ഷയുമായി ബന്ധപ്പെട്ട് iExaM ല്‍ കാന്‍ഡിഡേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി നാല് വരെ രജിസ്റ്റര്‍ ചെയ്യാം. എസ് എസ് എല്‍ സി പരീക്ഷയുടെ ഫീസ് 350 രൂപ സൂപ്പര്‍ഫൈനോടെ 30വരെ അടയ്ക്കാമെന്നും അധികൃതര്‍ അറിയിച്ചു.

എസ് എസ് എല്‍ സി പരീക്ഷകള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കികൊണ്ടുളള പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ് സി ഇ ആര്‍ ടിയുടെ വെബ്‌സൈറ്റിലാണ് പാഠഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചത്.

കുട്ടികളുടെ അഭിരുചിക്കനുസരിച്ച്‌ ചോദ്യങ്ങള്‍ തെരഞ്ഞെടുക്കാനും ഉത്തരമെഴുതാനും അവസരമൊരുക്കുന്ന വിധം അധികചോദ്യങ്ങള്‍ അനുവദിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!