ലൈഫിൽ വിരിഞ്ഞ പുഞ്ചിരി ‘ ; പാലുകാച്ചൽ ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രി


തിരുവനന്തപുരം : ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീടിന്റെ പാലുകാച്ചല്‍ ചടങ്ങില്‍ പങ്കെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് വാഴോട്ടുകോണം പാപ്പാടുള്ള കെ പ്രഭ-ശശി ദമ്ബതികളുടെ വീടിന്റെ പാലു കാച്ചല്‍ ചടങ്ങിലാണ് മുഖ്യമന്ത്രി പങ്കെടുത്തത്. വീട്ടില്‍ അല്‍പ്പസമയം ചെലവഴിച്ച മുഖ്യമന്ത്രി, വീട്ടുകാര്‍ക്ക് ഉപഹാരവും നല്‍കിയാണ് മടങ്ങിയത്.

തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രണ്ടര ലക്ഷം കുടുംബങ്ങളുടെ ജീവിതാഭിലാഷം സാക്ഷാത്കരിക്കുന്നതിന് കൂടെ നില്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


