KSDLIVENEWS

Real news for everyone

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: കുറ്റപത്രം ചോദ്യം ചെയ്തുള്ള ഹരജി ശിവശങ്കര്‍ പിന്‍വലിച്ചു.

SHARE THIS ON

കൊച്ചി | കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കുറ്റപത്രം ചോദ്യം ചെയ്ത് എം ശിവശങ്കര്‍ സമര്‍പ്പിച്ച ഹരജി പിന്‍വലിച്ചു. കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് തീരുമാനം. കള്ളക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവുമില്ലെന്നുമായിരുന്നു ശിവശങ്കര്‍ കോടതിയില്‍ വാദിച്ചത്.

അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും അഡീഷണല്‍ കുറ്റപത്രം ഉണ്ടാകുമെന്നും ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ കുറ്റപത്രം അപൂര്‍ണമാണെന്നും നിലനില്‍ക്കു ല്ലെന്നുമായിരുന്നു ശിവശങ്കറിന്റെ വാദം. തന്നെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങിയിട്ടില്ലെന്നും ശിവശങ്കര്‍ ഹര്‍ജിയില്‍ വാദിച്ചിരുന്നു.
അതേ സമയം കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ശക്തമായ തെളിവുകളുണ്ടെന്നുമാണ് ഇ ഡി പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!