KSDLIVENEWS

Real news for everyone

റഫീഖിന്റെ മരണം: ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപെട്ട് മകന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി

SHARE THIS ON

കാസർഗോഡ് • (https://ksdlivenews.com/) ഈ മാസം 23ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിക്ക് സമീപം വെച്ച് ചെമ്മനാട് സ്വദേശിയും ദേളിയില്‍ താമസക്കാരനുമായ സി എച് മുഹമ്മദ് റഫീഖ് മരിക്കാനിടയായ സംഭവത്തില്‍ സത്യാവസ്ഥ കണ്ടെത്താന്‍ ക്രൈംബ്രാഞ്ചിനെയോ സ്‌പെഷ്യല്‍ ടീമിനെയോ ഏല്‍പിച്ച് അന്വേഷിപ്പിക്കണമെന്ന് ആവശ്യപെട്ട് മകന്‍ മുഹമ്മദ് റാഹില്‍ അലി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

ആള്‍കൂട്ട അക്രമത്തിലാണ് റഫീഖ് മരിച്ചതെന്നും പൊലീസിന്റെ ഭാഗത്ത് നിന്ന് ഇപ്പോള്‍ നടക്കുന്ന അന്വേഷണം സംശയത്തോടെയാണ് കാണുന്നതെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!