കെഎസ്‌ആര്‍ടിസിയിലെ സാമ്പത്തിക ക്രമക്കേടിൽ അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ സാമ്ബത്തിക ക്രമക്കേടില്‍ അന്വേഷണം അട്ടിമറിക്കാന്‍ നീക്കമെന്ന് ആക്ഷേപം. 100 കോടിയുടെ സാമ്ബത്തിക ക്രമക്കേടില്‍ ആണ് അന്വേഷണത്തെ അട്ടിമറിക്കാന്‍ ശ്രമം. ക്രമക്കേടില്‍ എക്സിക്യൂട്ടീവ് ഡയറക്ടറോട് വീശദീകരണം ചോദിച്ചതല്ലാതെ മറ്റ് നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. .
ആരോപണം എംഡി ബിജു പ്രഭാകര്‍ ഉന്നയിച്ച് രണ്ടാഴ്ച പിന്നിട്ടെങ്കിലും വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയില്ല.കെഎസ്‌ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ തിരുവനന്തപുരത്ത് ജനുവരി 16 ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സാമ്ബത്തിക ക്രമക്കേട് സംബന്ധിച്ച ആക്ഷേപം ഉന്നയിച്ചത്. ആരോപണത്തെ ധനകാര്യപരിശോധന വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് ശരിവയ്ക്കുകയും ചെയ്തു..

