KSDLIVENEWS

Real news for everyone

കാസർകോട് നിയമസഭാ മണ്ഡലത്തിൽ മുസ്ലീം ലീഗ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജിയും മാഹിൻ കേളോട്ടും സാദ്യത ലിസ്റ്റിൽ…?

SHARE THIS ON

കാസർകോട്: വരാൻ പോകുന്ന നിയസഭാ തിരഞ്ഞെടുപ്പിൽ കാസർകോട് മണ്ഡലത്തിൽ മുസ്ലീം ലീഗ് സ്ഥാനാർത്ഥികളായി ആര് മത്സരിക്കണമെന്ന ചർച്ച മുറുകുമ്പോൾ മുസ്ലിം ലീഗിന്റെ രണ്ട് കരുത്തരായ നേതാക്കളായ കല്ലട്ര മാഹിൻ ഹാജിയുടെയുടെയും, മാഹിൻ കേളോട്ടിന്റെയും പേരുകളാണ് ഏറെ ചർച്ച ചെയ്യപ്പെടുന്നത്.
കേരളത്തിൽ തന്നെ മുസ്ലിം ലീഗ് പ്രസ്ഥാനത്തെ വളർത്താൻ ഏറെ ത്യാഗം ചെയ്യുകയും പ്രസ്ഥാനത്തിന് വേണ്ടി സ്വത്തും സമ്പത്തും വിനിയോഗിക്കുകയും ചെയ്ത കല്ലട്ര അബ്ദുൽ ഖാദർ ഹാജിയുടെ മകനെന്ന പരിഗണനയാണ് നേതൃത്വം പരിഗണിക്കുന്നത്. മാത്രമല്ല ഇക്കഴിഞ്ഞ കാലഘട്ടങ്ങളിലൊന്നും കല്ലട്ര മാഹിൻ ഒരു തരത്തിലുള്ള പാർലമെന്ററി വ്യാമോഹങ്ങൾക്കും അടിമപ്പെടുകയോ, അങ്ങിനെ ഒരാവശ്യം പാർട്ടിയോട് ആവശ്യപ്പെടുകയോ ചെയ്യാത്തതും പാർട്ടി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ കാസർകോട് മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ ട്രഷറർ സ്ഥാനം വഹിക്കുകയാണ്.

മാഹിൻ കേളോട്ട് മുസ്ലീം ലീഗ് പ്രവർത്തകൻ എന്നതോടൊപ്പം ജില്ലയിലെ സാമൂഹിക പ്രശ്നങ്ങളിൽ ഇടപ്പെടുകയും, കാസർകോട് മെഡിൽക്കൽ കോളേജിന് വേണ്ടിയും, നാട്ടിലെ റോഡ് മുതൽ മറ്റിതര പ്രശ്നങ്ങളിലും ഇടപെടൽ നടത്തി രാഷ്ട്രീയത്തിനതീതമായി സമരം ചെയ്യുകയും ചെയ്തു കൊണ്ട് ജനകീയനായ നേതാവാണ്.നിലവിൽ മുസ്ലീം ലീഗ് കാസർകോട് മണ്ഡലം ട്രഷറർ സ്ഥാനം വഹിക്കുകയാണ്.
ഈ രണ്ടു പേർക്കുമിടയിൽ പലരും സ്ഥാനാത്ഥിത്വത്തിന് വേണ്ടി ശ്രമിക്കുന്നുണ്ടെങ്കിലും അവസാന തീരുമാനം സംസ്ഥാന കമ്മിറ്റിയിൽ നിശിപ്തമായിരിക്കെ, സ്ഥാനാർത്ഥികളിൽ മാറ്റം വരാതിരിക്കില്ലെന്ന് പറയാനാവില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!