ആഗോളതലത്തിൽ കൊവിഡ് ബാധിതർ 10.25 കോടി ; മരണസംഖ്യ 22 ലക്ഷം പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 22 ലക്ഷം കടന്നു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം 22,14,208 പേരാണ് മരിച്ചത്. ആകെ വൈറസ് ബാധിതരുടെ എണ്ണം 10,25,86,386 ആയി ഉയര്‍ന്നു. അഞ്ചര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി നാല്‍പത്തിരണ്ട് ലക്ഷം പിന്നിട്ടു.
അമേരിക്ക, ഇന്ത്യ,ബ്രസീല്‍, റഷ്യ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. യുഎസില്‍ രണ്ട് കോടി അറുപത്തിനാല് ലക്ഷം രോഗബാധിതരാണ് ഉള്ളത്. ഒന്നര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 4.47 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി അറുപത്തിയൊന്ന് ലക്ഷം പേര്‍ സുഖം പ്രാപിച്ചു.
ഇന്ത്യയില്‍ 1,07,33,487 രോഗബാധിതരാണ് ഉള്ളത്. 12,516 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 1.67 ലക്ഷം പേരാണ് ചികിത്സയിലുള്ളത്. 1.54 ലക്ഷം പേര്‍ മരിച്ചു.1,04,07,343 പേര്‍ സുഖം പ്രാപിച്ചു.
ബ്രസീലില്‍ തൊണ്ണൂറ്റിയൊന്ന് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 2.22 ലക്ഷം പേര്‍ മരിച്ചു.റഷ്യയില്‍ മുപ്പത്തിയെട്ട് ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ മുപ്പത്തിയേഴ് ലക്ഷം പേര്‍ക്കുമാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ 1,04,371 പേര്‍ മരിച്ചു. രാജ്യത്ത് ആയിരത്തിലധികം പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. മുപ്പതിനായിരത്തിനടുത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

