കാട്ടാനയുടെ ആക്രമണത്തിൽ യുവതികൊല്ലപ്പെട്ട സംഭവം : റിസോർട്ട് ഉടമകൾ അറസ്റ്റില്കാട്ടാനയുടെ ആക്രമണത്തിൽ യുവതികൊല്ലപ്പെട്ട സംഭവം : റിസോർട്ട് ഉടമകൾ അറസ്റ്റില്‍

വയനാട്: കാട്ടാനയുടെ ആക്രമണത്തില്‍ വയനാട് യുവതികൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമകള്‍ അറസ്റ്റില്‍. മേപ്പാടി എളമ്ബിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ട് ഉടമകളായ റിയാസ്, സുനീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ റിസോര്‍ട്ടിലെത്തി ടെന്റില്‍ താമസിച്ചിരുന്ന കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താര്‍ (26) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
സോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന പുറത്തിറങ്ങിയപ്പോള്‍ ആന ആക്രമിക്കുകയായിരുന്നു. ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷികകാനായില്ല. ജനുവരി 23ന് ആയിരുന്നു സംഭവം.
ഭക്ഷണത്തിനുശേഷം പുറത്തിറങ്ങി നില്‍ക്കുമ്ബോഴാണ് ഷഹാനയെ ആന ആക്രമിച്ചത്. റിസോര്‍ട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈല്‍ റെയ്ഞ്ച് ഇല്ല. കോഴിക്കോട് പേരാമ്ബ്രയിലെ ദാറു നുജൂം കോളജ് ഒഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സിലെ സൈക്കോളജി വിഭാഗം മേധാവിയായിരുന്നു ഷഹാന.

