വാർദ്ധക്യവും വൈകല്യവും മറന്ന് സമരപ്പന്തൽ

നെല്ലിക്കട്ട • ചെർക്കള – കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ നടന്നു വരുന്ന സമര പരിപാടിയുടെ ഇരുപതാം ദിവസത്തിൽ സത്യാഗ്രഹ സമരത്തിന്റെ ഏഴാം ദിവസമായ ഇന്നലെ വൈകല്യവും വാർദ്ധക്യവും മറന്ന് അവർ രണ്ടു പേർ സത്യാഗ്രഹമിരുന്നു.
സമരം നാടിന്റെ വികസന ആവശ്യമാണെന്നും അതിന് വേണ്ടിയുള്ള സമരത്തിൽ പങ്കാളികളാവാൻ സാധിച്ചതിൽ അഭിമാനിക്കുന്നുവെന്നും അംഗപരിമിതരുടെ സംഘടനയുടെ ജില്ലാ പ്രസിഡന്റ് മഹമൂദ് നെല്ലിക്കട്ട പറഞ്ഞു.
ഞങ്ങളുടെ വൈകല്യത്തേക്കാൾ വലിയ വൈകല്യമാണ് അധികാരികളുടെയും കരാറുകാരന്റേയും മനസ്സിനെ ബാധിച്ചിരിക്കുന്നതെന്നും അത് മാറ്റിയെടുക്കാനുള്ള ചികിത്സയുടെ ഭാഗമാണ് ഈ സമരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജീവിതത്തിൽ ഈ പ്രായം വരെ സമ്പാദിച്ചത് സ്വന്തത്തിനും കുടുംബത്തിനുമെങ്കിൽ അവരുടെയും നാട്ടുകാരുടെയും വരും തലമുറയുടെയും ഭാവിയിലേക്കുള്ള ഒരു കരുതി വെപ്പിനാണ് ഈ സമരമെന്നും അതുകൊണ്ട് തന്നെ ഇതിൽ ഈ പ്രായത്തിൽ പങ്കു ചേരാനായതിൽ അതിയായ സന്തോഷമുണ്ടന്നും ഇബ്രാഹിം കൊറ്റുംമ്പ പറഞ്ഞു.

