KSDLIVENEWS

Real news for everyone

സിംഘു അതിർത്തിയിലെത്തിയ രണ്ടു മാധ്യമപ്രവർത്തകർ പൊലീസ് കസ്റ്റഡിയിൽ

SHARE THIS ON

ന്യൂഡൽഹി: സിംഘു അതിർത്തിയിൽ കർഷക പ്രക്ഷോഭം റിപ്പോർട്ട്​ ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർ ഡൽഹി പൊലീസ്​ കസ്റ്റഡിയിൽ. കാരവൻ മാഗസിൻ ലേഖകനും ഫ്രീലാൻസ്​ മാധ്യമപ്രവർത്തകനുമായ മൻദീപ്​ പുനിയ, ഓൺ​ലൈൻ ന്യൂ ഇന്ത്യയിലെ ധർമേന്ദർ സിങ്​ എന്നിവരാണ്​ പൊലീസ്​ കസ്റ്റഡിയിലുള്ളതെന്നാണ്​ വിവരം.

സിംഘു അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്​​ ശേഷം കാരവൻ മാഗസിന്​ വേണ്ടി കർഷകരെ കാണാനെത്തിയതായിരുന്നു മൻദീപ്​ പുനിയ. പ്രക്ഷോഭ സ്​ഥലത്തിന്‍റെ കവാടത്തിൽ വെച്ചുതന്നെ പൊലീസ്​ ഇവരെ തടഞ്ഞു. തുടർന്ന്​ പ്രദേശവാസികളിലൊരാൾ ആ വഴി കടന്നുപോയപ്പോൾ പൊലീസുകാരുമായി സംസാരിക്കുന്നത്​ മൻദീപ്​ വിഡിയോയിൽ പകർത്തുകയായിരുന്നു.

തുടർന്ന്​ മൻദീപിനെയും ധർമേന്ദർ സിങ്ങിനെയും പൊലീസ്​ കസ്റ്റഡിയിലെടുക്കുകയും അലിപുർ സ്​റ്റേഷനിലെത്തിക്കുകയുമായിരുന്നു. എന്നാൽ ഇരുവരും ഇപ്പോൾ സ്​റ്റേഷനി​ലുണ്ടോയെന്ന കാര്യം വ്യക്തമല്ലെന്ന്​ ‘ന്യൂസ്​ലോൻഡ്രി’ റിപ്പോർട്ട്​ ചെയ്യുന്നു. പൊലീസുകാരോട്​ അപമര്യാദയായി പെരുമാറിയെന്ന്​ ആരോപിച്ചാണ്​ നടപടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!