ബ്രിട്ടനിൽ നിന്ന് ഡൽഹിയിൽ എത്തുന്നവർക്ക് ‘ ക്വാറന്റൈൻ ഇളവ്

ന്യൂഡല്‍ഹി: ബ്രിട്ടനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ക്വാറന്റൈന് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ ‘നിര്‍ബന്ധിത ക്വാറന്റൈന്’ എന്ന വ്യവസ്ഥയാണ് ഒഴിവാക്കിയത്.
കോവിഡ് നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം. ബ്രിട്ടനില്‍ കോവിഡന്റെ അതിതീവ്ര വകഭേദം കണ്ടെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ കേന്ദ്രത്തിലെ ക്വാറന്റൈന് കര്ശനമാക്കിയിരുന്നത്.
ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രങ്ങളിലും തുടര്‍ന്ന് ഏഴ് ദിവസം വീട്ടിലും ക്വാറന്റൈനില്‍ കഴിയണമെന്നായിരുന്നു മാര്‍ഗനിര്‍ദേശത്തില്‍ നേരത്തേയുണ്ടായിരുന്ന വ്യവസ്ഥ .

