KSDLIVENEWS

Real news for everyone

സിനിമാ തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും ആളാകാം : തിയേറ്ററിന് ഉള്ളിലെ സ്റ്റാളുകൾക്കും പ്രവർത്തിക്കാം ; പുതിയ നിർദേശങ്ങളിങ്ങനെ

SHARE THIS ON

രാജ്യത്തെ സിനിമാ തിയേറ്ററുകളില്‍ മുഴുവന്‍ ആളുകളെയും പ്രവേശിപ്പിച്ച്‌ പ്രദര്‍ശനം നടത്താമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍. സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃകാ പ്രവര്‍ത്തനചട്ടം പുറത്തിറക്കി. സിനിമാ ഹാളുകളിലും തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിനുള്ള മാതൃക പ്രവര്‍ത്തന ചട്ടം കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ ഇന്നാണ് പുറത്തിറക്കിയത്.

മാസ്‌ക് ധരിക്കല്‍, ഓഡിറ്റോറിയത്തിന് പുറത്തും വെയിറ്റിങ് ഏരിയയിലും കുറഞ്ഞത് ആറടി അകലം പാലിക്കല്‍, എന്നിവ ഉറപ്പ് വരുത്തണം. പൊതുസ്ഥലത്ത് തുപ്പാന്‍ പാടില്ല. ആരോഗ്യ സേതു ആപ്പ് പ്രോത്സാഹിപ്പിക്കണം.

എന്‍ട്രി, എക്സിറ്റ് മേഖലകളില്‍ തിരക്ക് ഒഴിവാക്കി വരിയായി കാണികളുടെ ശരീരോഷ്മാവ് പരിശോധിക്കണം.

പ്രദര്‍ശനങ്ങള്‍ തമ്മില്‍ നിശ്ചിത ഇടവേള ഉണ്ടാകണം. മള്‍ട്ടിപ്ലക്സുകളില്‍ വിവിധ തിയേറ്ററുകള്‍ തമ്മിലും പ്രദര്‍ശന സമയത്തില്‍ വ്യത്യാസമുണ്ടാകണം.

ടിക്കറ്റ്, ഭക്ഷണ പാനീയങ്ങള്‍ എന്നിവയ്ക്ക് പരമാവധി ഡിജിറ്റല്‍ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കണം. ടിക്കറ്റ് വില്‍ക്കുന്നതിന് ആവശ്യമായ എണ്ണം കൗണ്ടറുകള്‍, ദിവസം മുഴുവന്‍ തുറക്കണം. തിരക്ക് ഒഴിവാക്കുന്നതിന് അഡ്വാന്‍സ് ബുക്കിങ്ങും അനുവദിക്കണം.

ഓരോ പ്രദര്‍ശനത്തിന് ശേഷവും സിനിമാ ഹാള്‍ സാനിറ്റൈസ് ചെയ്യണം. പൊതു ഉപയോഗ പ്രദേശങ്ങള്‍, വാതില്‍പ്പിടികള്‍, റെയിലിങ്ങുകള്‍ എന്നിങ്ങനെ സമ്ബര്‍ക്കമുണ്ടാകുന്ന ഇടങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സാനിറ്റൈസ് ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!