KSDLIVENEWS

Real news for everyone

80 ലക്ഷം ലോട്ടറിയടിച്ച ബിഹാർ സ്വദേശി അഭയം തേടി പൊലീസ് സ്റ്റേഷനിൽ

SHARE THIS ON

കൊയിലാണ്ടി: 80 ലക്ഷത്തി‍െന്‍റ ലോട്ടറിയടിച്ച ബിഹാറുകാരന്‍ അഭയം തേടി പൊലീസ് സ്റ്റേഷനിലെത്തി. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് ബിഹാര്‍ സ്വദേശി മുഹമ്മദ് സായിദിനു ലഭിച്ചത്.

ഞായറാഴ്ച രാവിലെ ഫലമറിഞ്ഞ ഉടനെ കൂട്ടുകാരോടൊപ്പം കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ഭയം കാരണമാണ് സ്റ്റേഷനില്‍ ടിക്കറ്റുമായെത്തിയത്. ശനിയാഴ്ച നറുക്കെടുത്ത KB 586838 നമ്ബര്‍ ടിക്കറ്റാണ് സായിദിനെ ലക്ഷാധിപതിയാക്കിയത്.

ന​ന്തി ലൈ​റ്റ് ഹൗ​സി​നു സ​മീ​പ​മാ​ണ് താ​മ​സം.

12 വ​ര്‍​ഷ​മാ​യി ഇ​വി​ടെ എ​ത്തി​യി​ട്ട്. ഞാ​യ​റാ​ഴ്ച ബാ​ങ്ക് അ​വ​ധി​യാ​യ​തി​നാ​ല്‍ ടി​ക്ക​റ്റ് പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ ലോ​ക്ക​റി​ല്‍ സൂ​ക്ഷി​ച്ചു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒ​മ്ബ​തി​ന് സ്​​റ്റേ​ഷ​നി​ലെ​ത്തി മ​റ്റു ന​ട​പ​ടി​ക​ള്‍ കൈ​ക്കൊ​ള്ളാ​ന്‍ പൊ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!