KSDLIVENEWS

Real news for everyone

കളിക്കുന്നതിനിടെ ഷാൾ കഴുത്തിൽ കുരുങ്ങി , പത്തു വയസുകാരി മരിച്ചു

SHARE THIS ON

കൊച്ചി: സഹോദരങ്ങളുമായി കളിക്കുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി പത്തു വയസുകാരിക്ക് ദാരുണാന്ത്യം. വേങ്ങൂര്‍ സ്വദേശികളായ സജി-സിനി ദമ്ബതികളുടെ മകള്‍ അബീനയാണ് മരിച്ചത്. ജേഷ്ഠന്‍ ആബിലിനും അനിയത്തി അലീനയ്ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

കെട്ടിട നിര്‍മാണ തൊഴിലാളിയായ സജിയും സ്വകാര്യ ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയായ സിനിയും സംഭവം നടക്കുമ്ബോള്‍ വീട്ടിലുണ്ടായിരുന്നില്ല. അപകടമുണ്ടായ ഉടനെ കുട്ടികള്‍ അടുത്തുള്ള വീട്ടിലെത്തി വിവരം അറിയിച്ചു. ഇവര്‍ അബീനയെ കുറുപ്പംപടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

വേങ്ങൂര്‍ ഗവ. എല്‍പി സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അബീന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!