KSDLIVENEWS

Real news for everyone

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിനും ബംഗാളിനും പ്രാധാന്യം നൽകി കേന്ദ്ര ബജറ്റ്

SHARE THIS ON

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിനും ബംഗാളിനും ബജറ്റില്‍ പ്രാധാന്യം നല്‍കി ധനമന്ത്രി നിര്‍മല സീതാരാമന്‍. കേരളത്തിന് 1100 കിലോമീറ്റര്‍ ദേശീയ പാത നിര്‍മാണത്തിനായി 65,000 കോടി അനുവദിച്ചു. കൂടാതെ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിര്‍മാണവും അനുവദിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ 675 കി.മി ദേശീയപാതയുടെ നിര്‍മാണത്തിനായി 25,000 കോടി രൂപ അനുവദിച്ചു. കൊല്‍ക്കത്ത-സിലിഗുഡി പാതയുടെ നവീകരണവും ഇതില്‍ ഉള്‍പ്പെടുന്നു. ബജറ്റില്‍ 1.18 ലക്ഷം കോടി രൂപയാണ് റോഡ് ഗതാഗത മന്ത്രാലയത്തിന് നീക്കി വച്ചിരിക്കുന്നത് തമിഴ്‌നാടിന് 3500 കിലോമീറ്റര്‍ ദേശീയ പാത നിര്‍മാണത്തിനായി അനുവദിച്ചത് 1.03 ലക്ഷം കോടി രൂപയാണ്. മധുര-കൊല്ലം ഇടനാഴി ഉള്‍പ്പെടുന്ന പദധതിയുടെ നിര്‍മാണം അടുത്ത വര്‍ഷം ആരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!