KSDLIVENEWS

Real news for everyone

Budget 2021 | ഇലക്ട്രോണിക് ഉൽപന്നങ്ങൾ , മൊബൈൽ ഫോൺ എന്നിവയുടെ വില കൂടും ; സ്വർണം , വെള്ളി വില കുറയും

SHARE THIS ON

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ ലെതര്‍, അമൂല്യ കല്ലുകള്‍, എസിയിലും മറ്റും ഉപയോഗിക്കുന്ന കംപ്രസറുകള്‍ എന്നിവയുടെ വില കൂടും. ഇവയുടെ അസംസ്കൃത വസ്തുക്കള്‍ക്കുള്ള ഇറക്കുമതി ചുങ്കം കൂട്ടിയതിന്‍്റെ ഫലമായാണ് ഈ ഉല്‍പന്നങ്ങളുടെ വില വര്‍ധിക്കുന്നത്. മൊബൈലുകളുടെ വില കൂടുമെങ്കിലും ഇന്ത്യന്‍ നിര്‍മ്മിത മൊബൈലുകളെ ഇത് ബാധിക്കില്ല. സ്വര്‍ണ്ണത്തിനും വെള്ളിക്കും ഇരുമ്ബിനും വില കുറയും. പെട്രോളിനും ഡീസലിനും കാര്‍ഷിക സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതിന് ആനുപാതികമായി എക്സൈസ് നികുതി കുറവ് വരുത്തുന്നതിനാല്‍ ഇന്ധന വില വര്‍ധിക്കില്ല.

വില കൂടുന്നവ 1. ലെതര്‍ ഉത്പന്നങ്ങള്‍
2. ഇറക്കുമതി ചെയ്യുന്ന
3. ഓട്ടോമൊബൈല്‍ ഭാഗങ്ങള്‍
4. ഇലക്‌ട്രോണിക് ഉപകരണങ്ങള്‍
5. മൊബൈല്‍ ഫോണുകള്‍
6. അമൂല്യ കല്ലുകള്‍,
7. രത്നങ്ങള്‍
8. സോളാര്‍ സെല്ല്

വില കുറയുന്നവ

1. സ്വര്‍ണം , വെള്ളി
2. വൈദ്യുതി
3. ചെരുപ്പ്
4. ഇരുമ്ബ്
5. സ്റ്റീല്‍
6. ചെമ്ബ്
7. നൈലോണ്‍ തുണി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!