സൗദിയിൽ ഇന്ന് 261 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ; 274 പേർക്ക് മുക്തി ; മൂന്ന് മരണം

റിയാദ്: സൗദി അറേബ്യയില്‍ ഇന്ന് 274 കൊവിഡ് രോഗികള്‍ കൂടി സുഖം പ്രാപിച്ചു. പുതുതായി 261 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധയിടങ്ങളിലായി മൂന്നു മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ ആകെ എണ്ണം 368074 ഉം രോഗമുക്തരുടെ എണ്ണം 359573 ഉം ആയി.
ആകെ മരണസംഖ്യ 6375 ആയി ഉയര്‍ന്നു. അസുഖ ബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2126 ആയി കുറഞ്ഞു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 362 ആണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കോവിഡ് കേസുകള്‍: റിയാദ് 93, കിഴക്കന്‍ പ്രവിശ്യ 53, മക്ക 49, മദീന 16, അസീര്‍ 9, അല്‍ഖസീം 8, വടക്കന്‍ അതിര്‍ത്തി മേഖല 8, അല്‍ബാഹ 7, നജ്‌റാന്‍ 7, ഹാഇല്‍ 6, അല്‍ജൗഫ് 2, തബൂക്ക് 2, ജീസാന്‍ 1.

