ജീവനക്കാർക്ക് കൊവിഡ് , സെക്രട്ടറിയേറ്റിലെ ധനകാര്യ വിഭാഗം അടച്ചു

തിരുവനന്തപുരം: ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലെ ധനകാര്യ വിഭാഗം അടച്ചു. മൂന്നു ദിവസത്തേക്കാണ് ധനകാര്യ വിഭാഗം ഓഫീസുകൾ അടച്ചത്. എന്നാൽ എത്ര പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജീവനക്കാരെ അറിയിച്ചിട്ടില്ല. അണുനശീകരണത്തിന് ശേഷം മാത്രമാകും ഓഫീസുകൾ വീണ്ടും തുറക്കുകയെന്ന് അധികൃതർ അറിയിച്ചു.

