ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സ്വർണവില കുറഞ്ഞു ; പവന് താഴ്ന്നത് 400 രൂപ

കൊച്ചി: ബജറ്റില്‍ കസ്റ്റംസ് തീരുവ കുറച്ചതിന്റെ ചുവടുപിടിച്ച് സ്വര്‍ണവില കുറഞ്ഞു. പവന് 400 രൂപയാണ് കുറഞ്ഞത്. ബജറ്റിന് മുന്‍പ് പവന് 160 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 36,400 രൂപയായി.
തുടര്‍ച്ചയായ ദിവസങ്ങളില്‍ മാറ്റമില്ലാതെ തുടര്‍ന്ന സ്വര്ണവിലയാണ് ഇന്ന് രാവിലെ ഉയര്‍ന്നത്. ബജറ്റില്‍ സ്വര്‍ണത്തിന്റെ കസ്റ്റംസ് തീരുവ 12.5 ശതമാനത്തില്‍ നിന്ന 7.50 ശതമാനമായി കുറച്ചതിന് പിന്നാലെയാണ് സ്വര്‍ണവില താഴ്ന്നത്.

