KSDLIVENEWS

Real news for everyone

യാത്രക്കിടെ സ്പൈസ് ജെറ്റ് വിമാനത്തിനകത്ത് തീ പിടിത്തം വിമാനം അടിന്തരമായി തിരിച്ചിറക്കി

SHARE THIS ON

ന്യൂഡല്‍ഹി: യാത്രക്കിടെ വിമാനത്തിനകത്ത് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് പറന്നുയര്‍ന്ന് നാല് മിനിട്ടിനു ശേഷം അടിയന്തരമായി തിരിച്ചിറക്കി.

കൊല്‍ക്കത്തയില്‍ നിന്ന് ബാഗ്ഡോഗ്രയിലേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റിെന്‍റ എസ്.ജി 275 നമ്ബര്‍ വിമാനമാണ് കാബിനില്‍ തീ പടര്‍ന്നതായി പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച തിരിച്ചിറക്കിയത്.

4.33നാണ്​ വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്ന്​ പറന്നുയര്‍ന്നത്​. ഉടനടി തന്നെ കാബിനില്‍ പുക ഉയരുന്നത്​ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്ന്​ ഇക്കാര്യം പൈലറ്റ്​ എ.ടി.സി ഉദ്യോഗസ്ഥരെ അറിയിക്കുകയും പറന്നുയര്‍ന്ന്​ നാല്​ മിനിട്ടിനു ശേഷം വൈകുന്നേരം 4.37ന്​ വിമാനം കൊല്‍ക്കത്ത വിമാനത്താവളത്തിലേക്ക്​ തിരിച്ചിറക്കുകയുമായിരുന്നു.

ജോലിക്കാരും യാത്രക്കാരുമുള്‍പ്പെടെ വിമാനത്തിനകത്തുണ്ടായിരുന്ന 69 പേരും സുരക്ഷിതരാണ്.

പശ്ചിമ ബംഗാള്‍ ഡി.ജി.പി വിരേന്ദ്ര, സുരക്ഷ ഉപദേഷ്​ടാവ്​ സുരജിത്ത്​ കര്‍ പുര്‍കയസ്​ത്ര എന്നിവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.

വിമാനത്തിനകത്ത്​ പുക ഉയര്‍ന്നതെന്തുകൊണ്ടാണെന്ന്​​ എന്‍ജിനീയറിങ്​ വിഭാഗം പരിശോധിച്ചു വരികയാണ്​.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!