നെല്ലിക്കട്ട ജനകീയ സമരം അധികൃതരുടെ കണ്ണ് തുറപ്പിച്ചു;
ചെർക്കള-നെല്ലിക്കട്ട റോഡിന്റെ പ്രവൃത്തി ആരംഭിച്ചു ; ഒരു മാസത്തോളം നീണ്ട സമര വിജയം

നെല്ലിക്കട്ട: സമരം അധികൃതരുടെ കണ്ണ് തുറപ്പിച്ചു. ചെർക്കള കല്ലടുക്ക റോഡിന്റെ പ്രവൃത്തി ആരംഭിച്ചു; വർഷങ്ങളോളമായി പൊട്ടിപ്പൊളിഞ്ഞ റോഡ്, വാഹന യാത്രയ്ക്കും അത് വഴി കാൽ നട യാത്രയ്ക്ക് പോലും ദുഷ്ക്കരമായി തീർന്ന അന്തർ സംസ്ഥാന പാതയായ ചെർക്കള- കല്ലടുക്ക റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നും റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ട് ജനകീയ സമര സമിതി ഒരു മാസത്തോളമായി നടത്തിവന്ന സമരവും അനിശിചിത കാല സത്യാഗ്രഹ സമരം വിജയം കണ്ടതിൽ ചാരിതാർത്ഥ്യത്തോടെ നോക്കിക്കാണുകയാണ് സമര സമിതി. പ്രവൃത്തി ആരംഭിച്ച ചർളടുക്കയിൽ ആഹ്ലാദ പ്രകടനം നടത്തി. 23 ദിവസം നീണ്ട് നിന്ന സമരം യാതൊരു വിധ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കൊ, മറ്റോ നിൽക്കാതെ എല്ലാവരേയും ചേർത്ത് പിടിച്ച് മുന്നോട്ട് പോയതിന്റെ വിജയമാണെന്നും ഭാരവാഹികൾ. പ്രവൃത്തി ആരംഭിച്ചത് കാരണം തൽക്കാലം സമരം നിർത്തി വെച്ചതായും, സമര പന്തൽ റോഡ് പണി തീർന്ന് ഗതാഗത യോഗ്യമാകുന്നത് വരെ അഴിക്കില്ലെന്നും സമര സമിതി ചെയർമാനായ ശ്രീ മാഹിൻ കേളോട്ടും കൺവീനർമാരായ ഇബ്രാഹിം നെല്ലിക്കട്ടയും, അബൂബക്കർ ഗിരിയും KSDLIVENEWS നോട് പറഞ്ഞു. റോഡിന്റെ വിഷയം ഉയർത്തിക്കാട്ടി നിരവധി തവണ റിപ്പോർട്ട് ചെയ്ത് അധികാരികളിലേക്കെത്തിച്ച KSDLIVENEWS നെ ഭാരവാഹികൾ അഭിനന്ദിക്കുകയും ചെയ്തു; സമരത്തിന് നാട്ടുകാർ, ഓട്ടോ-ടാക്സി ഡ്രൈവർമാർ, സാമൂഹിക, സന്നദ്ധ_സംഘടനാ പ്രവർത്തകർ, നാട്ടിലേയും ജില്ലയിലേയും സാമുഹിക, സാംസ്കാരിക നേതാക്കൾ, കക്ഷി രാഷ്ട്രീയ ഭേതമന്യേ പ്രവർത്തിച്ച, പിന്തുണയും, ഐക്യ ദാർഡ്യവും നൽകിയ എല്ലാവരോടും കടപ്പെടുന്നതായും എല്ലാവർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നതായും നെല്ലിക്കട്ട ജനകീയ സമരസമിതി ഭാരവാഹികൾ അറിയിച്ചു. റോഡ് പണിയിൽ അപാകതകളും പോരായ്മകളും ചൂണ്ടിക്കാട്ടണമെന്നും അത്തരം പ്രവൃത്തികൾ ശ്രദ്ധയിൽ പെട്ടാൽ സമരത്തിന്റെ വീര്യം പുനരാരംഭിക്കേണ്ടി വരുമെന്നും, യുദ്ധ കാലാടിസ് അടിസ്ഥാനത്തിൽ ചെയ്ത് തീർക്കണമെന്നും ഭാരവാഹികൾ അധികൃതർക്ക് മുന്നറിയിപ്പ് നൽകി, ഭാവിയിലും ജനകീയ സമര സമിതിക്ക് സഹകരണവും, പിന്തുണയും ഉണ്ടാവണമെന്നും ഭാരവാഹികൾ അറിയിച്ചു. അബൂബക്കർ ഗിരി , ലത്തീഫ് ചെന്നടുക്ക , പുരുഷോത്തമൻ , ചോട്ടു ഇബ്രാഹിം , കായിൻച്ച , അൽ അമീൻ ഹനീഫ് , മാഹിൻ കേളോട്ട് , ഫൈസൽ നെല്ലിക്കട്ട, ഫാറൂഖ് & ഫാറൂഖ് , ഒ പി ഹനീഫ് , ബഡുവച്ച , ഷരീഫ് തുടങ്ങിയ നാട്ടിലെ സാമൂഹിക പൊതുപ്രവർത്തകരാണ് സമര കാലയളവിൽ സമരത്തിന് നേതൃത്വം നൽകി ചുക്കാൻ പിടിച്ചത് . ഒരു നാടിന്റെ അടിസ്ഥാനപരമായ വിഷയത്തിൽ നാട്ടുകാർ ചേർന്ന് കാണിച്ച ഒരുമ സമരത്തിലും പ്രതിഫലിച്ചു. നാട്ടുകാരാൽ ഒത്ത് ചേർന്ന് നടത്തി വിജയിച്ച സമര സമിതി ജില്ലയിൽ പുതിയൊരു അദ്ധ്യായമാണ് രചിച്ചിരിക്കുന്നതെന്നും, ഈ സന്ദർഭത്തിൽ എറെ അഭിമാനിക്കുന്നുവെന്നും സമരസമിതി നേതാക്കൾ പറഞ്ഞു . ജനകീയ സമരം വിജയിച്ചതിന്റെ സന്തോഷ സൂചകമായി ഇന്ന് വൈകിട്ട് നെല്ലിക്കട്ട സമരപ്പന്തലിൽ ആഹ്ലാദ-ആഘോഷപരിപാടികളും മധുര വിതരണവും നടക്കുമെന്നും സമരസമിതി ചെയർമാന്മാരിലൊരാളായ അബൂബക്കർ ഗിരി KSDLIVENEWS നോട് പറഞ്ഞു.


Good job
Ok