KSDLIVENEWS

Real news for everyone

ഉദ്ഘാടനം ചെയ്ത് ഒരു മാസം, പ്രവർത്തന സജ്ജമാകാതെ ടാറ്റ ആശുപത്രി; നിലവിലുള്ളത് 80 രോഗികൾ

SHARE THIS ON

ടാറ്റ ഗ്രൂപ്പ് നിർമിച്ച് സർക്കാരിനു കൈമാറിയ സംസ്ഥാനത്തെ ആദ്യ സമ്പൂർണ കോവിഡ് ആശുപത്രി ഇപ്പോഴും പൂർണതോതിൽ പ്രവർത്തന സജ്ജമായില്ല. പ്രിഫാബ്രിക്കേറ്റഡ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ടാറ്റ കമ്പനി 124 ദിവസം കൊണ്ട് നിർമാണം പൂർത്തിയാക്കിയെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്നുള്ള തുടർ നടപടികൾ ഇഴഞ്ഞു നീങ്ങുകയാണ്.വെന്റിലേറ്റർ സൗകര്യമുള്ള ആശുപത്രിയാക്കി മാറ്റുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് പ്രാഥമിക ചികിത്സാ സൗകര്യം മാത്രമേ ഇവിടെയുള്ളൂ.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത് ഒരു മാസം പിന്നിട്ടിട്ടും തുറക്കാത്തത് പ്രതിഷേധത്തിനിടയാക്കിയപ്പോൾ കഴിഞ്ഞ ഒക്ടോബർ 28 ന് തിരക്കിട്ട് ആശുപത്രി തുറക്കുകയായിരുന്നു. പക്ഷെ ആവശ്യമായ ഉപകരണങ്ങളോ മറ്റ് ആശുപത്രി സൗകര്യങ്ങളോ ഒരുക്കിയില്ല. സർക്കാർ 191 തസ്തികകൾ സൃഷ്ടിച്ചെങ്കിലും പകുതിയോളം ജീവനക്കാരെ മാത്രമാണ് ഇതിനകം നിയമിച്ചത്.

∙ 5 ഏക്കർ സ്ഥലത്ത് പരന്നു കിടക്കുന്ന ആശുപത്രി.
∙ 541 കിടക്കകൾ.
∙ നിലവിലുള്ളത് 80 രോഗികൾ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!