KSDLIVENEWS

Real news for everyone

ബാങ്കുകൾ നൽകിയിരുന്ന വായ്പ മൊറട്ടോറിയം കാലാവധി ആഗസ്റ്റ് 31 ന് അവസാനിക്കും ; ജപ്തി നടപടികളും പുനരാരംഭിക്കും

SHARE THIS ON

ന്യൂഡൽഹി : കോവിഡിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾ അടയ്ക്കുന്നതിന് ആറുമാസമായി നിലനിൽക്കുന്ന മൊറട്ടോറിയം അവസാനിക്കുന്നു . ഓഗസ്റ്റ് 31 ന് മൊറട്ടോറിയം അവസാനിക്കുമെന്നും നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷംവരെ നീട്ടാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ആർബിഐ ) ബാങ്കുകൾക്ക് നിർദേശം നൽകിയിരിക്കുന്നത് . പൊതുമേഖല , പബ്ലിക് ലിമിറ്റഡ് , സഹകരണ മേഖലയിലുള്ള ബാങ്കുൾക്കെല്ലാം ഈ തീരുമാനം ബാധകമാണ് . ബാങ്കുകളിൽനിന്ന് എടുത്തിട്ടുള്ള എല്ലാ വായ്പകളും പുതുക്കാം . മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗണും സാമ്ബത്തിക 1 മാന്ദ്യവും കാരണം വരുമാനം കുറഞ്ഞത് മൂലം ബുദ്ധിമുട്ടിലായ ഭവന്കോവിഡ് കാല ബാങ്ക് വായ്പ മൊ …. ന്യൂഡൽഹി : കോവിഡിന്റെ പശ്ചാത്തലത്തിൽ ബാങ്ക് വായ്പകൾ അടയ്ക്കുന്നതിന് ആറുമാസമായി നിലനിൽക്കുന്ന മൊറട്ടോറിയം അവസാനിക്കുന്നു . ഓഗസ്റ്റ് 31 ന് മൊറട്ടോറിയം അവസാനിക്കുമെന്നും നിലവിലുള്ള വായ്പകൾ പുനഃക്രമീകരിച്ച് രണ്ടുവർഷംവരെ നീട്ടാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ( ആർബിഐ ) ബാങ്കുകൾക്ക് നിർദേശം നൽകിയിരിക്കുന്നത് . പൊതുമേഖല , പബ്ലിക് ലിമിറ്റഡ് , സഹകരണ മേഖലയിലുള്ള ബാങ്കുൾക്കെല്ലാം ഈ തീരുമാനം ബാധകമാണ് . ബാങ്കുകളിൽനിന്ന് എടുത്തിട്ടുള്ള എല്ലാ വായ്പകളും പുതുക്കാം . മഹാമാരിയെ തുടർന്നുള്ള ലോക്ക്ഡൗണും സാമ്ബത്തിക 1 മാന്ദ്യവും കാരണം വരുമാനം കുറഞ്ഞത് മൂലം ബുദ്ധിമുട്ടിലായ ഭവന്

വായ്പ എടുത്തവർക്ക് മൊറട്ടോറിയം ആശ്വാസമായിരുന്നു . മാർച്ച് ഒന്നുമുതൽ ഓഗസ്റ്റുവരെ രണ്ടുഘട്ടങ്ങളിലായി ആറ് മാസത്തേക്കായിരുന്നു മൊറട്ടോറിയം . വായ്പ തിരിച്ചടവ് നിർത്തിവെയ്ക്കുന്നത് പരിഹാരമല്ലെന്നാണ് വിലയിരുത്തൽ . സെപ്റ്റംബർമുതൽ വായ്പകളുടെ തവണകൾ തിരിച്ചടയ്ക്കേണ്ടിവരും . നിലവിലെ വായ്പകളുടെ കാലാവധി രണ്ടുവർഷംവരെ നീട്ടി പുതുക്കാനാണ് അവസരം കൊടുക്കുക . അതിനുശേഷം ആറുമാസംകൂടി മൊറട്ടോറിയം കാലത്തെ കുടിശ്ശിക അടയ്ക്കാൻ സാവകാശം കിട്ടും . മൊറട്ടോറിയം കാലത്തെ പലിശ വരുന്ന മാർച്ചിനുള്ളിൽ അടച്ചുതീർത്താൽ മതി . 1 എന്നാൽ വിദ്യാഭ്യാസ വായ്പകൾക്ക് ഇളവുകൾ ലഭിക്കും എന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് .10 മുതൽ 11 ശതമാനം നിരക്കിൽ ബാങ്കുകളിൽനിന്നും വിദ്യാഭ്യാസ വായ്പ എടുത്തവർക്ക് കുറഞ്ഞ പലിശയ്ക്ക് വായ പുനക്രമീകരിക്കാം . വിദ്യാഭ്യാസ വായ റിപ്പോ നിരക്കിലേക്ക് മാറ്റിയാൽ പലിശ നിരക്ക് കുറച്ചുകിട്ടും . റിസർവ് ബാങ്ക് , ബാങ്കുകൾക്ക് നൽകുന്ന വായ്പാ നിരക്കാണിത് . ചില ബാങ്കുകൾ , റിപ്പോ നിരക്കിലേക്ക് വിദ്യാഭ്യാസ വായ്പ മാറ്റാമെന്ന് കാണിച്ച് അറിയിപ്പുകൾ നൽകിത്തുടങ്ങി . മെയ് മാസത്തിലായിരുന്നു റിസർവ് ബാങ്ക് രണ്ടാം ഘട്ട മൊറട്ടോറിയം പ്രഖ്യാപിച്ചത് . ഇതിനു പുറമേ പണലഭ്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.40 ശതമാനം കുറവും വരുത്തിയിയിരുന്നു . ഇതോടെ റിപ്പോ നിരക്ക് നാല് ശതമാനമായി . റിവേഴ്സ് റിപ്പോ നിരക്ക് 3.75 ശതമാനത്തിൽനിന്ന് 3.35 ശതമാനമാക്കിയും കുറച്ചിരുന്നു . 1 രാജ്യത്ത് സാമ്ബത്തിക പ്രതിസന്ധി അതിരൂക്ഷമാണെന്ന് ആർബിഐ ഡയറക്ടർ ശക്തികാന്ത ദാസ പറഞ്ഞിരുന്നു . നടപ്പുസാമ്ബത്തിക വർഷം രാജ്യത്തെ ആഭ്യന്തര വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് കൂപ്പുകുത്തുമെന്നും ലോകം സാമ്ബത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നതെന്നും ആർബിഐ ഗവർണർ പറഞ്ഞിരുന്നു . ആഭ്യന്തര ഉത്പാദന വളർച്ചാ നിരക്ക് രണ്ട് ശതമാനം ആയിരിക്കുമെന്ന കേന്ദ്ര സർക്കാർ കണക്കുകളെ തള്ളുന്നതായിരുന്നു ആർബിഐ ഗവർണറുടെ പ്രസ്താവന . ആഭ്യന്തര വളർച്ചാ നിരക്ക് നെഗറ്റീവിലേക്ക് പോകാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!