തലക്കാട്ട് ക്രിയേഷൻസിന്റെ ബാനറിൽ വിനീഷ് തലക്കാട്ട് നിർമ്മിച്ച് ജയ് നീലേശ്വരം തിരക്കഥയും സംവിധാനവും ചെയ്യുന്ന ഷോർട്ട് ഫിലിം താനെ റിലീസിങ്ങിന് തയ്യാറായി.

ഒരു പച്ചയായ മനുഷ്യന്റെ നഗര ജീവിത തിരക്കുകൾക്കിടയിൽ തനിക്ക് നഷ്ടപെട്ട ബാല്യകാലം പ്രമേയമാക്കി തയ്യാറാക്കിയ ഇതിന്റെ കഥ – കവിത എഴുതിയിരിക്കുന്നത് നിജിന ജയനാണ്. ക്യാമറ : ജിനു പൊതാവൂർ, എഡിറ്റിംങ് : വിനീഷ് റെയിൻബോ, മേയ്ക്കപ്പ് : പീയൂഷ് പുരുഷു, സംഗീതം : ഷിംജിത്ത് ബങ്കളം. അരങ്ങിലും അണിയറയിലും ഉള്ളവർ നീലേശ്വരത്തും പരിസര പ്രദേശങ്ങളിലുള്ളവരാണ്.
ഫെബ്രു 14 – ന് ജെ.സി.ഐ നീലേശ്വരത്തിന്റെ സഹകരണത്തോടെ റിലീസിങ്ങിനോടനുബന്ധിച്ച് നടത്തുന്ന ചടങ്ങിൽ ജെ.സി.ഐ പ്രസിഡന്റ് ഡോ: പി.രതീഷ് അദ്ധ്യക്ഷത വഹിക്കും. നഗരസഭാ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി മുഖ്യാതിഥിയായിരിക്കും. പ്രശസ്ത സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂർ വിശിഷ്ടാതിഥിയും നാടക സംവിധായകൻ വിനോദ് ആലന്തട്ട സ്വിച്ച് ഓൺ കർമ്മവും നിർവ്വഹിക്കും. ഇ. ഷജീർ, പി.ബിന്ദു, ശിവപ്രസാദ് ഒമേഗ, പ്രവീൺ മേച്ചേരി, കെ.വി. സുനിൽ രാജ്, സി.വി.സുരേഷ് ബാബു, വി.കെ ഗോവിന്ദ് എന്നിവർ ആശംസകൾ നേരും. പ്രോഗ്രാം ഡയറക്ടർ സജീവ് എം.ബി സ്വാഗതവും കോ – ഓർഡിനേറ്റർ ബിനീഷ് കരിവെള്ളൂർ നന്ദിയും പറയും.