സി.പി.എം. പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാര്‍ക്ക് നേരെ ആക്രമണം

കോഴിക്കോട്: വാറണ്ടിനെ തുടർന്ന് സി.പി.എം. പ്രവർത്തകനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാർക്കെതിരെ പാർട്ടി പ്രവർത്തകരുടെ ആക്രമണം. പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ സി.പി.എം. പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചു. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിൽ ആയിരുന്നു സംഭവം.
2016-ൽ നടന്ന സി.പി.എം.- ബി.ജെ.പി. സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലായിരുന്നു സി.പി.എം. പ്രവർത്തകനായ ആമ്പാട്ട് മീത്തൽ അശോകനെ അറസ്റ്റ് ചെയ്യാൻ പോലീസ് എത്തിയത്.
കുറ്റ്യാടി എസ്.ഐ. അനീഷ് അടക്കം നാല് പോലീസുകാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. പോലീസ് വാഹനവും അക്രമിക്കപ്പെട്ടു.

