KSDLIVENEWS

Real news for everyone

വിട്ടൊഴിയാതെ കോവിഡ്….
ആഗോളതലത്തിൽ കോവിഡ് ബാധിതർ 10.93 കോടി; മരണസംഖ്യ 24.10 ലക്ഷം പിന്നിട്ടു

SHARE THIS ON

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പത്ത് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം പിന്നിട്ടു. രണ്ടര ലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24.10 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. രോഗമുക്തി നേടിയവരുടെ എണ്ണം എട്ട് കോടി പതിനാല് ലക്ഷം പിന്നിട്ടു.

അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തില്‍ ആദ്യത്തെ മൂന്ന് സ്ഥാനങ്ങളിലുള്ളത്. അമേരിക്കയില്‍ രണ്ട് കോടി എണ്‍പത്തിരണ്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്. 4.97 ലക്ഷം പേര്‍ മരിച്ചു. ഒരു കോടി എണ്‍പത്തിരണ്ട് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. ഇന്ത്യയില്‍ 1,09,16,172 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 11,000ത്തിലധികം കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ 1.36 ലക്ഷം പേര്‍ മാത്രമേ ചികിത്സയിലുള്ളു.1.55 ലക്ഷം പേര്‍ മരിച്ചു.

ബ്രസീലില്‍ തൊണ്ണൂറ്റിയെട്ട് ലക്ഷം കൊവിഡ് ബാധിതരാണ് ഉള്ളത്.2.39 ലക്ഷം പേര്‍ മരിച്ചു. റഷ്യയിലും ബ്രിട്ടനിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്.ഇരു രാജ്യങ്ങളിലും നാല്‍പത് ലക്ഷം വീതം രോഗബാധിതരാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!