KSDLIVENEWS

Real news for everyone

വര്‍ഷാവസാനത്തോടെ കോവിഡ് വാക്‌സിന്‍ വിപണിയില്‍ ലഭ്യമായേക്കും – എയിംസ് മേധാവി 

SHARE THIS ON

ന്യൂഡൽഹി: വർഷാവസാനത്തോടെ വിപണിയിൽ കോവിഡ് പ്രതിരോധ വാക്സിൻ ലഭ്യമായേക്കുമെന്ന് എയിംസ് ഡയറക്ടർ ഡോ.ആർ. ഗുലേറിയ. കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പ്രാഥമികമായി വാക്സിൻ നൽകേണ്ടവർക്കെല്ലാം വാക്സിൻ നൽകുന്നത് പൂർത്തിയായാൽ വാക്സിൻ മാർക്കറ്റിൽ ലഭ്യമാകും. വർഷാവസാനത്തോടെയോ അതിന് ശേഷമോ അത്തരമൊരു സാഹചര്യം ഉണ്ടായേക്കാം. അങ്ങനെ വന്നാൽ ഓപ്പൺ മാർക്കറ്റിൽ വാക്സിൻ ലഭ്യമായി തുടങ്ങും.’- ഡോ.ഗുലേറിയ പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും ഉയർന്നുവരികയാണ്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി മഹാരാഷ്ട്രയിൽ വീണ്ടും കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!