KSDLIVENEWS

Real news for everyone

ലൈഫ് മിഷനില്‍ നിര്‍മിച്ച വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ

SHARE THIS ON

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഓരോ വീടിനും നാല് ലക്ഷം രൂപ വരെ ഇൻഷൂറൻസ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇൻഷൂറൻസ് വകുപ്പ് പൊതുമേഖല ഇൻഷൂറൻസ് കമ്പനിയായ യുണൈറ്റഡ് ഇൻഷൂറൻസ് കമ്പനിയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുക.

ആദ്യ മൂന്ന് വർഷത്തേക്കുള്ള പ്രമീയം സർക്കാർ അടക്കും. 250547 വീടുകൾക്കായി 8.74 കോടി രൂപയാണ് മൂന്ന് വർഷത്തക്ക് പ്രീമിയം അടക്കുന്നതിലൂടെ സർക്കാരിന് ചിലവായി വരിക.

മൂന്ന് വർഷം കഴിഞ്ഞാൽ ഗുണഭോക്താവിന് നേരിട്ട് ഇൻഷൂറൻസ് പുതുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലൈഫ് മിഷനിൽ മൂന്നാം ഘട്ടത്തിലെയും അഡീഷണൽ ലിസ്റ്റിലേയും ഗുണഭോക്താക്കൾക്ക് വീടുകൾ നിർമിക്കുന്നതിന് ഹഡ്കോയിൽ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!