പിടിവിടാതെ കോവിഡ്….
ആഗോളതലത്തിൽ കോവിഡ് ബാധിതർ പതിനൊന്ന് കോടി പിന്നിട്ടു; മരണസംഖ്യ 24.39 ലക്ഷം പിന്നിട്ടു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി പിന്നിട്ടു.നാല് ലക്ഷത്തിലധികം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 24.39 ലക്ഷം പേരാണ് വൈറസ് ബാധ മൂലം മരണമടഞ്ഞത്. നിലവില്‍ 2.26 കോടി പേര് മാത്രമേ ചികിത്സയിലുള്ളൂ.
അമേരിക്കയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി എണ്‍പത്തിനാല് ലക്ഷം കടന്നു. അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എസില്‍ വൈറസ് ബാധ മൂലം മരണമടഞ്ഞവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി എണ്‍പത്തിയഞ്ച് ലക്ഷമായി.
രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യയാണ് അമേരിക്കയ്ക്ക് തൊട്ടുപിന്നിലുള്ളത്.രാജ്യത്ത് 1.09 കോടി പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പന്ത്രണ്ടായിരത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.1.56 ലക്ഷം പേര് മരിച്ചു. നിലവില്‍ 1.38 ലക്ഷം പേര് മാത്രമേ ചികിത്സയിലുളളൂ.
രോഗികളുടെ എണ്ണത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്ത് ബ്രസീലാണ്. രാജ്യത്ത് 99 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 2.42 ലക്ഷം പേര് മരിച്ചു. എണ്‍പത്തിയൊമ്ബത് ലക്ഷം പേര് രോഗമുക്തി നേടി.

