ദുബായ് കെഎംസിസി കാസർഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടേത് മാതൃകാ പ്രവർത്തനം-നിസാർ തളങ്കര

ദുബായ് കെഎംസിസി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റി ദവ പദ്ധതിയിലൂടെ മൂന്ന് വർഷം കൊണ്ട് ഒരു മില്യൺ രൂപയുടെ സൗജന്യ മരുന്ന് വിതരണം ചെയ്തത് മാതൃകാപരമായ പ്രവർത്തനം – നിസാർ തളങ്കര
ദുബായ് : ദുബായ് കെഎംസിസി കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റിയും മുസ്ലിം ലീഗ് കാസറഗോഡ് മുനിസിപ്പൽ കമ്മിറ്റിയുടെയും നേത്ര്വതത്തിൽ കാസറഗോഡ് മുനിസിപ്പൽ പരിധിയിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അവശത അനുഭവിക്കുന്നതുമായ നിത്യരോഗികൾക്ക് പ്രതിമാസം മരുന്നിനായ് സാമ്പത്തികമായി സഹായം നൽകുന്ന പദ്ധതിയാണ് ‘ദവ’
നിമിഷ നേരം കൊണ്ട് ആരോഗ്യം പൂർണ്ണമായും തകർന്നവർ, തകർന്ന് കൊണ്ടിരിക്കുന്നവർ, ഇങ്ങനെ ആരോഗ്യം തകർന്ന് നിത്യരോഗത്തിന്റെ ഭാണ്ഡവും പേറി ദുരിതങ്ങളുടെ കാണാക്കയത്തിൽ പ്രതിക്ഷയുടെ തുരുത്തറ്റ് പോയവർക്ക് ആശ്വാസത്തിന്റെ ചെറിയൊരു കൈത്താങ്ങുമായി കാസർകോട് മുൻസിപ്പൽ കെ.എം.സി.സി ദുബൈ കമ്മിറ്റി 2017ലാണ് പദ്ധതി ആവിശ്കരിച്ചത്.
മൂന്ന് വർഷം കൊണ്ട് ദവ പദ്ധതിയിലൂടെ ദുബായ് കെഎംസിസി കാസറഗോഡ് മുൻസിപ്പൽ കമ്മിറ്റി ഒരു മില്യൺ രൂപയുടെ സൗജന്യ മരുന്ന് വിതരണം ചെയ്തത് മാത്രകപരമായ പ്രവർത്തനമെന്ന് യൂ.എഇ കെഎംസിസി നാഷണൽ കമ്മിറ്റി ട്രഷറർ നിസാർ തളങ്കര നാലാം വർഷത്തെ പ്രഖ്യാപനം ചെയ്തു കൊണ്ട് അഭിപ്രായപ്പെട്ടു.
യോഗം പ്രസിഡന്റ് ഹാരിസ് ബ്രതെഴ്സ് അദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹസ്ക്കർ ചൂരി സ്വാഗതവും വൈസ് പ്രസിഡന്റ് സിനാൻ തോട്ടാൻ പ്രാർത്ഥനയും ദവ കോർഡിനേറ്റർ ശിഹാബ് നായന്മാറമൂല നന്ദിയും പറഞ്ഞു.
കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നത് കൊണ്ട് ഭാരവാഹികളായ സർഫ്രാസ് റഹ്മാൻ, ഗഫൂർ ഊദ്, തൽഹത്ത് തളങ്കര,അൻവർ സാജിദ് , കാമിൽ ബാങ്കോട് , റൗഫ് മീലാദ്, സമീൽ കോർക്കോഡ്, സുഹൈർ യഹ്യ, ആഷിക്ക് പള്ളം എന്നിവർ സൂം ആപ്പിലൂടെ പ്രഖ്യാപന ചടങ്ങിൽ സംബന്ധിച്ചു.

