ആര്‍.സി.ബിയില്‍ ഇത്തവണ ദേവ്ദത്തിന് കൂട്ടായി മുഹമ്മദ് അസ്ഹറുദ്ദീനും

ചെന്നൈ: അങ്ങനെ കാസർകോട്ടുകാരൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഐ.പി.എല്ലിന്റെ ഭാഗമാകുന്നു. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കെതിരേ നേടിയ സെഞ്ചുറി മലയാളി താരം അസ്ഹറിനെ ഐ.പി.എൽ ടീമുകളുടെ റഡാറിൽ എത്തിച്ചിരുന്നു.
വ്യാഴാഴ്ച നടന്ന ലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരാണ് താരത്തെ സ്വന്തമാക്കിയത്. ഇതോടെ മലയാളിയായ ദേവ്ദത്ത് പടിക്കലിനൊപ്പം മറ്റൊരു മലയാളിയും ആർ.സി.ബിയുടെ ഭാഗമായി.

