ജീവിതശൈലി രോഗ നിർണ്ണയം ,മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

മൊഗ്രാൽ പുത്തൂർ : ഗ്രാമ പഞ്ചായത്തിൻ്റെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും 15-ാം വാർഡ് സാനിറ്ററേഷൻ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ജീവിതശൈലി രോഗ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു കുന്നിൽ സിറാജുൽ ഉലൂം മദ്രസയിൽ നടന്ന ക്യാമ്പ് ഗ്രാമപഞ്ചായത്തംഗം നൗഫൽ പുത്തൂർ ഉൽഘാടനം ചെയ്തു. ക്യാമ്പിൽ നിരവധിപേരെ പരിശോധിച്ചു, ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ അധ്യക്ഷത വഹിച്ചു.എച്ച് എം സി അംഗം മാഹിൻ കുന്നിൽ സ്വാഗതം പറഞ്ഞു. ഹെൽത്ത് ഇൻസ്പെക്ടർ സജീവൻ, ജെ എച്ച് ഐ സുന്ദരൻ, പാർവ്വതി ,രഞ്ജിത്ത്,സിസ്റ്റർ സുലൈഖ, അഞ്ജലി, ആശാ വർക്കർ ആരിഫ, മുഹമ്മദ് കുന്നിൽ, മുഹമ്മദ് മൂല, കെ. ബി അഷ്റഫ്, റഷീദ് പോസ്റ്റ്, അബ്ദുൽ റഹിമാൻ റോക്കറ്റ്, അനസ് ഉമ്മർ, കെ ബി ഇർഷാദ്, അഫ്റാസ് അബ്ബാസ്, സി എച്ച് റഫീഖ്, ഷാഫി കച്ചായി തുടങ്ങിയവർ സംബന്ധിച്ചു,

