ഇരട്ടക്കൊലക്കേസ് പ്രതികളായ നേതാവിന്റെയും നാളുകൾ എണ്ണ പ്പെട്ടു ‘ ഉദുമ എംഎൽഎയ്ക്കെതി രേ യൂത്ത് കോൺഗ്രസിന്റെ കൊല വിളി പ്രകടനം

കാസര്‍ഗോഡ്: ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമനെതിരേ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനം. കൃപേഷ്, ശരത്ലാല് എന്നിവരുടെ രണ്ടാം ചരമവാര്‍ഷിക അനുസ്മരണത്തോട് അനുബന്ധിച്ച് നടത്തിയ പ്രകടനത്തിനിടെയാണ് എംഎല്‍എയ്ക്കെതിരേയും പ്രാദേശിക സിപിഎം നേതൃത്വത്തിനെതിരേ പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയത്.
എംഎല്‍എയുടെയും ഇരട്ടക്കൊലക്കേസ് പ്രതികളായ നേതാവിന്റെയും നാളുകള്‍ എണ്ണപ്പെട്ടു എന്നതായിരുന്നു യൂത്ത് കോണ്‍ഗ്രസുകാരുടെ മുദ്രാവാക്യം. പ്രകടനത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുണ്ടായിരുന്നെങ്കിലും പ്രവര്‍ത്തകരുടെ മുദ്രാവാക്യം തടയാന്‍ മുതിര്‍ന്നില്ല.അതേസമയം സംഭവത്തില്‍ ഇരുവരെ പോലീസ് കേസെടുത്തിട്ടില്ല.

