KSDLIVENEWS

Real news for everyone

വെളിച്ചെണ്ണ കിലോയ്ക്ക് 205 രൂപ 50 പൈസ , റെക്കോഡ് വില

SHARE THIS ON

കൊച്ചി; സംസ്ഥാനത്ത് വെളിച്ചെണ്ണ വില സര്‍വകാല റെക്കോഡിലേക്ക്. കൊച്ചിയില്‍ വെളിച്ചെണ്ണയ്ക്ക് കിന്റലിന് 350 രൂപയാണ് വര്‍ധിച്ചത്. മൊത്തവില ഒരു കിലോയ്ക്ക് 205 രൂപ 50 പൈസയാണ് വില. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മൊത്തവില 155.50 രൂപയായിരുന്നു. പത്ത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

ഫെബ്രുവരി ആദ്യ ആഴ്ച തന്നെ കിലോ​ഗ്രാമിന് 200 പൂപ കടന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചെറിയ വര്‍ധനവുണ്ടായി. ബ്രാന്‍ഡഡ് പായ്ക്കറ്റ് വെളിച്ചെണ്ണയുടെ വിലയും കുതിച്ചുയരുകയാണ്. മറ്റ് എണ്ണകളുമായി ചേര്‍ത്ത് വെളിച്ചെണ്ണ വില്‍ക്കുന്നതില്‍ ഇപ്പോള്‍ അനുമതി നല്‍കുന്നുണ്ട്. ഇത്തരം എണ്ണയ്ക്കും വില കൂടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!