KSDLIVENEWS

Real news for everyone

കരിപ്പൂർ റൺവേ സുരക്ഷാ മതിലിനോട് ചേർന്ന് ഉ ഗ്രശേഷിയുള്ള ഗുണ്ട് , കണ്ടെത്തിയത് വിദ്യാർത്ഥികൾ

SHARE THIS ON

മലപ്പുറം; കരിപ്പൂർ റൺവേ സുരക്ഷാ മതിലിനോട് ചേർന്ന് ഉ​ഗ്രശേഷിയുള്ള ​ഗുണ്ട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കൊണ്ടോട്ടി ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്ഥാനപാത-65 ൽ റൺവേയുടെ സുരക്ഷാ മതിലിനോട് ചേർന്നാണ് സ്‌ഫോടക വസ്തു കണ്ടെത്തിയത്.

സ്കൂളിലെ വിദ്യാർത്ഥികളാണ് ​ഗുണ്ട് കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. മലപ്പുറത്ത് നിന്ന് ബോംബ് സ്‌ക്വാഡ് എത്തി ഗുണ്ട് നിർവീര്യമാക്കി. ​ഗുണ്ട് കണ്ടെത്തിയ സ്ഥലത്തുനിന്ന് റൺവേയിലേക്ക് ഇവിടെ നിന്ന് 50 മീറ്ററിൽ താഴെയെ ദൂരമുള്ളൂ. തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിൽ ഓലപ്പടക്കത്തിന് കൂടെ പൊട്ടിക്കാൻ കൊണ്ടുവന്ന ഗുണ്ട് പൊട്ടാതെ കിടന്നതായിരിക്കാമെന്നാണ് നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!