കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന് പത്താം ക്ലാസുകാർക്ക് ചേരാം.
കാസർകോട്: പത്താം ക്ലാസ് വിജയിച്ച ആർക്കും ചേരാൻ കഴിയുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA) കോഴ്സിന് രജിസ്ട്രേഷൻ ആരംഭിച്ചു. നിലവിൽ +2, ഡിഗ്രി പഠനം നടത്തുന്നവർക്കും ജോലി ചെയ്യുന്നവർക്കും ചേരാൻ പറ്റും എന്നതാണ് ഇതിന്റെ പ്രത്യേകത. അവധി ദിവസങ്ങളിലും ഓൺലൈനായും ക്ലാസുകൾ ഉണ്ടാകും. ഓരോ ജില്ലയിലേയും വിവിധ ഗവൺമെന്റ് സ്കൂളുകളിലാണ് സെന്ററായാണ് ഇതിന്റെ പഠനം. സ്കോൾ കേരള യുടെ വെബ്സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തതിന്റെ പ്രിന്റൗട്ട് സെന്ററിൽ ഏൽപിക്കുക.
5300 ആണ് ഫീസ്. ആറ് മാസത്തെ ഈ കോഴ്സിന് രജിസ്റ്റർ ചെയ്യുമ്പോൾ പകുതി അടച്ച് ബാക്കി തുക മൂന്ന് മാസം കഴിഞ്ഞ് അടക്കാനും സൗകര്യമുണ്ട്. ഫെബ്രുവരി 27 വരെ ഫൈനില്ലാതെയും 60 രൂപ ഫൈനോട് കൂടെ മാർച്ച് 6 വരെയും അപേക്ഷിക്കാം.
രജിസ്ട്രേഷൻ ലിങ്ക് http://scolekerala.org/2020-22/dca/
കാസർകോട് ജില്ലയിലെ സ്കൂളുകൾ
ജി എച് എസ് എസ് കുമ്പള, ജി എച് എസ് എസ് കുട്ടമത്ത്, ജി എച് എസ് എസ് ഉദുമ, ജി എച് എസ് എസ് ചട്ടഞ്ചാൽ, ജി എച് എസ് എസ് രാംനഗർ.
മറ്റു ജില്ലകളുടെ സെന്ററുകൾ അറിയാനുള്ള ലിങ്ക്.
http://scolekerala.org/2020-22/dca/index.php/school/listSchools