KSDLIVENEWS

Real news for everyone

പക്ഷിപ്പനി മനുഷ്യരിൽ ; റഷ്യയിൽ ഏഴ് ഫാം ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു

SHARE THIS ON

റഷ്യയെ ഭീതിയിലാഴ്ത്തി മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി. പക്ഷികളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന എ(എച്ച്‌5എന്‍8) വൈറസ് ബാധ മനുഷ്യരില്‍ സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കോഴി ഫാമില്‍ ജോലി ചെയ്യുന്ന ഏഴ് പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത് .ഇവരെ നിരീക്ഷിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ യൂറോപ്പ്, ചൈന, മിഡില്‍ ഇസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലെ ഫാമുകളില്‍ മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റഷ്യയില്‍ മനുഷ്യരില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!