KSDLIVENEWS

Real news for everyone

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 1,10,05,850 കടന്നു ;
24 മണിക്കൂറിനിടെ 14,199 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 83 മരണവും

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,199 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗം ബാധിച്ച് ചികിത്സയിലായിരുന്ന 9,695 പേർ രോഗമുക്തരായി. 83 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്ത്യയിൽ 1,10,05,850 ആളുകൾക്കാാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 1,56,385 പേർ കോവിഡ് ബാധിച്ച് മരിച്ചു. നിലവിൽ ചികിത്സയിലുള്ളത് 1,50,055 ആളുകളാണ്. രാജ്യത്ത് 1,11,16,854 പേർക്ക് വാക്സിൻ നൽകിയതായും ആരോഗ്യവകുപ്പ് അറിയിച്ചു.

കേരളമുൾപ്പെടെ അഞ്ചു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിലും കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നതായാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചത്. രോഗികളുടെ 74 ശതമാനത്തിലേറെ കേരളത്തിലും മഹാരാഷ്ട്രയിലുമാണ്.

കോവിഡ് നിയന്ത്രണങ്ങൾ കർശനമായി ജനങ്ങൾ പാലിക്കണമെന്നും നിയമലംഘനം നടത്തി മുന്നോട്ടുപോകാനാണ് തീരുമാനമെങ്കിൽ എട്ടുദിവസത്തിനകം മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

6971 കേസുകളാണ് മഹാരാഷ്ട്രയിൽ ഞായറാഴ്ച റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ കഴിഞ്ഞ ദിവസം 4070 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!